തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം. അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായി ഡൽഹിയിൽ മാരത്തൺ ചർച്ചകൾ തുടരുമ്പോഴും പ്രമുഖ നേതാക്കൾ തമ്മിലുള്ള ഭിന്നത പരസ്യമാകുകയാണ്.(Candidacy in Congress is getting tougher, VD Satheesan talks for Mohammed Shiyas ?)
കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനായി സതീശൻ ശക്തമായി വാദിക്കുമ്പോൾ, ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാൽ ഉറച്ചുനിൽക്കുകയാണ്.
കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് കടുത്ത നിലപാടെടുത്ത കെ. സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണാൻ ഒരുങ്ങുകയാണ്. കണ്ണൂർ, കോന്നി തുടങ്ങിയ തന്ത്രപ്രധാനമായ മണ്ഡലങ്ങൾ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അരുവിക്കര മണ്ഡലത്തിനായി വി.എസ്. ശിവകുമാറും കെ.എസ്. ശബരീനാഥനും രംഗത്തുണ്ട്. എൽദോസ് കുന്നപ്പിള്ളിയുടെ പെരുമ്പാവൂരിലും, കെ. ബാബു സ്വയം പിന്മാറിയ തൃപ്പൂണിത്തുറയിലും ആര് വരുമെന്നത് രണ്ടാം പട്ടികയിൽ മാത്രമേ വ്യക്തമാകൂ.നെടുമങ്ങാട് മണ്ഡലത്തിൽ മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

