ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 2021-ൽ എൽഡിഎഫിന് തുടർച്ചയായി ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും ഇത്തവണയും ആ ‘ഡീൽ’ ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(BJP is repeating the 2021 deal, Ramesh Chennithala against LDF )
എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ സിപിഎം പ്രചാരണം നടത്തുന്നത്. രണ്ട് വോട്ടിനു വേണ്ടി എന്തും കാണിക്കാൻ മടിയില്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർ ഒന്നിച്ചിരിക്കുകയാണ്.
പരാജയഭീതി പൂണ്ട സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുകയാണെന്നും യുഡിഎഫ് ഓഫീസുകൾ തകർത്ത് അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്തവണ യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.

