തിരുവനന്തപുരം: ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് അനിശ്ചിതത്വത്തിലായ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് (എം). തങ്ങളുടെ 13-ാം സീറ്റായി തിരുവനന്തപുരം നൽകണമെന്ന് ജോസ് കെ. മാണി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. നേരത്തെ നടന്ന ചർച്ചകളിലും ഈ ആവശ്യം ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല.(Assembly elections, Kerala Congress (M) moves again for Thiruvananthapuram Central seat)
തിരുവനന്തപുരത്ത് തങ്ങൾക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നും അതിനാൽ സീറ്റ് തങ്ങൾക്ക് വിട്ടുനൽകണമെന്നുമാണ് പാർട്ടിയുടെ വാദം. നിലവിൽ അനുവദിച്ച സീറ്റുകൾക്ക് പുറമെ അധികമായി ഈ മണ്ഡലം കൂടി വേണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം.
ആന്റണി രാജുവിന് മത്സരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്ക് ഈ സീറ്റിൽ കണ്ണുണ്ട്. അതേസമയം, തിരുവനന്തപുരം സീറ്റിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ സിപിഎം തയ്യാറായിട്ടില്ല.

