Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala Assembly Election 2026മാവേലിക്കരയിൽ കനത്ത പോരാട്ടം: വികസനം പറഞ്ഞ് അരുൺ കുമാർ, അട്ടിമറി ലക്ഷ്യമിട്ട്...

മാവേലിക്കരയിൽ കനത്ത പോരാട്ടം: വികസനം പറഞ്ഞ് അരുൺ കുമാർ, അട്ടിമറി ലക്ഷ്യമിട്ട് മുത്താര രാജ് | Assembly elections

🎙️ Latest Podcast

ആലപ്പുഴ: ഭരണത്തുടർച്ചയുടെ കരുത്തിൽ മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും, പുതുമുഖത്തെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിട്ട് യുഡിഎഫും മാവേലിക്കരയിൽ നേർക്കുനേർ പോരാടുന്നു. എം.എസ്. അരുൺ കുമാറിനെത്തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. മുൻ ജൂഡോ താരം കൂടിയായ അഡ്വ. മുത്താര രാജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.(Assembly elections, A fierce battle to be unveiled in Mavelikara)

സിപിഎമ്മിന്റെ യുവമുഖമായ എം.എസ്. അരുൺ കുമാർ 2021-ലെ കന്നി അങ്കത്തിൽ 24,717 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. രണ്ടാം പിണറായി സർക്കാരിന്റെ വികസന പദ്ധതികളും മണ്ഡലത്തിൽ നടപ്പിലാക്കിയ ജനകീയ ഇടപെടലുകളുമാണ് അരുൺ കുമാറിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ.

ദേശീയ ജൂഡോ താരം, അഭിഭാഷക, എഐസിസി എസ്‌സി വിഭാഗം ദേശീയ കോർഡിനേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയയായ അഡ്വ. മുത്താര രാജിനെയാണ് കോൺഗ്രസ് ഇത്തവണ മാവേലിക്കരയിൽ നിയോഗിച്ചിരിക്കുന്നത്. ‘മാവേലിക്കരയുടെ മുത്താകും മുത്താര’ എന്ന പ്രചാരണ വാചകവുമായി മണ്ഡലത്തിലുടനീളം ഓടിനടന്നാണ് മുത്താരയുടെ വോട്ട് ശേഖരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.