Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKerala Assembly Election 2026'മുഖ്യമന്ത്രി ഞങ്ങളെ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ? മാനിഫെസ്റ്റോയെക്കുറിച്ച് മാത്രമാണ് ചോദിക്കേണ്ടത്, മൈക്ക് വാങ്ങ്':...

‘മുഖ്യമന്ത്രി ഞങ്ങളെ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ? മാനിഫെസ്റ്റോയെക്കുറിച്ച് മാത്രമാണ് ചോദിക്കേണ്ടത്, മൈക്ക് വാങ്ങ്’: VD സതീശൻ | Manifesto

🎙️ Latest Podcast

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താസമ്മേളനം നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല. പദ്ധതി പൂർത്തിയാകുമ്പോൾ കണക്ക് അവതരിപ്പിക്കുമെന്നും നിലവിൽ സ്ഥലം വാങ്ങി നിർമ്മാണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Ask only about the manifesto, VD Satheesan asks to take back the  microphone)

ഇടയ്ക്കിടെ കണക്ക് ചോദിക്കുന്ന സിപിഎം നേതാക്കളെ സതീശൻ രൂക്ഷമായി വിമർശിച്ചു. “കണക്ക് നൽകാൻ അവർ ഞങ്ങളെ എന്തെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ? മുഖ്യമന്ത്രി പണമോ മറ്റ് ചുമതലകളോ ഞങ്ങളെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ കൃത്യമായ കണക്ക് പുറത്തുവിടുമെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രകടനപത്രികയെക്കുറിച്ച് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അല്ലാത്ത ചോദ്യങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിക്കുന്നതുപോലെ തന്നിൽ നിന്നും പ്രതികരണമുണ്ടാക്കി അത് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചോദ്യങ്ങൾ ആവർത്തിച്ച മാധ്യമപ്രവർത്തകരിൽ നിന്ന് മൈക്ക് വാങ്ങാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.