കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് താരങ്ങളെ മത്സരരംഗത്തിറക്കി ട്വന്റി20. പ്രശസ്ത നടി വീണാ നായർ ട്വന്റി20-യിൽ ചേർന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മണ്ഡലത്തിൽ വീണാ നായർ സ്ഥാനാർത്ഥിയാകുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. (Actress Veena Nair in Ettumanoor, Twenty20 Party announces candidates)
എറണാകുളം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും പാർട്ടി ഇത്തവണ ജനവിധി തേടും. നല്ലൊരു മാറ്റത്തിന് ഒപ്പം നിൽക്കാനാണ് താൻ ട്വന്റി-20 തിരഞ്ഞെടുത്തതെന്ന് വീണാ നായർ പറഞ്ഞു.
രാഷ്ട്രീയത്തിൽ തനിക്ക് മുൻപരിചയമുണ്ടെന്ന് വീണ വ്യക്തമാക്കി. 2007-ൽ സ്വാതി തിരുനാൾ മ്യൂസിക് കോളേജ് യൂണിയൻ എസ്എഫ്ഐ (SFI) ചെയർപേഴ്‌സണായിരുന്നു താനെന്ന് താരം വെളിപ്പെടുത്തി. പ്രോമി കുര്യാക്കോസിനെയാണ് അങ്കമാലി മണ്ഡലത്തിൽ ട്വന്റി20 സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ സ്ഥാനാർത്ഥിയാകും. അതേസമയം, പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി നടി ലക്ഷ്മിപ്രിയ മത്സരിക്കും.

