Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeIran Israel Conflict'അതൊരു വലിയ രാജ്യമാണ്, സൈനിക നടപടിക്ക് നാലാഴ്ചയോളം എടുത്തേക്കാം': ഇറാനെതിരെ ട്രംപ്...

‘അതൊരു വലിയ രാജ്യമാണ്, സൈനിക നടപടിക്ക് നാലാഴ്ചയോളം എടുത്തേക്കാം’: ഇറാനെതിരെ ട്രംപ് | Trump against Iran

🎙️ Latest Podcast

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി പൂർത്തിയാക്കാൻ നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന.(Military action could take up to four weeks, Trump against Iran)

ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. ഇറാൻ ഒരു വലിയ രാജ്യമായതിനാൽ അത്രയും സമയം വേണ്ടിവരുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. ഒരുപക്ഷേ അതിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ലക്ഷ്യം കാണാൻ സാധിച്ചേക്കും. ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും കഴിഞ്ഞ ആഴ്ചയാണ് അവർ ചർച്ചയ്ക്ക് വരേണ്ടിയിരുന്നതെന്നും ഇപ്പോൾ സമയം വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐആർജിസിയുടെ ആസ്ഥാനം തകർത്തതിനെ ‘പാമ്പിന്റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്നും ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലെന്നും സൈന്യം അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.