HomeIran Israel Conflictപശ്ചിമേഷ്യൻ യുദ്ധം: ഹോർമുസ് കടലിടുക്കിൽ പുതിയ ആകർഷകമായ 'ഓഫറു'മായി ഇറാൻ! |...

പശ്ചിമേഷ്യൻ യുദ്ധം: ഹോർമുസ് കടലിടുക്കിൽ പുതിയ ആകർഷകമായ ‘ഓഫറു’മായി ഇറാൻ! | Strait of Hormuz

ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് മാത്രം കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്ര അനുവദിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.(Middle Asian War, Iran makes a new attractive ‘offer’ in the Strait of Hormuz!)

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുമായും ഇസ്രായേലുമായും നയതന്ത്രബന്ധം പൂർണ്ണമായും അവസാനിപ്പിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ ഹോർമുസ് കടലിടുക്കിലൂടെ പൂർണ്ണ സുരക്ഷയോടെ സഞ്ചരിക്കാൻ അനുവാദമുണ്ടാകൂ.

അമേരിക്കൻ സഖ്യകക്ഷികളുടെ എണ്ണക്കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും പേർഷ്യൻ ഗൾഫിൽ പ്രത്യേക ‘സുരക്ഷാ നികുതി’ ഏർപ്പെടുത്താൻ ഇറാൻ നീക്കം തുടങ്ങി. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ ഈ പാത ഉപയോഗിക്കാം. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന 21 മൈൽ മാത്രം വീതിയുള്ള തന്ത്രപ്രധാനമായ പാതയാണിത്.

Clickable Info Box