HomeIran Israel ConflictUS യുദ്ധവിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ | US fighter jet

US യുദ്ധവിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ | US fighter jet

ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങൾ വിജയകരമായി വെടിവെച്ചിട്ടതായി ഐ ആർ ജി സി അവകാശപ്പെട്ടു.(Iran claims to have shot down a US fighter jet )

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു. ആകാശത്തുവെച്ച് വിമാനത്തിന് സമീപം സ്ഫോടനമുണ്ടാകുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്.

ഇറാന്റെ അവകാശവാദത്തോട് അമേരിക്കൻ സൈന്യമോ പെന്റഗണോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ തുടരുന്ന സംഘർഷത്തിനിടെ സമാനമായ നിരവധി വാദങ്ങൾ ഇറാൻ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം യുഎസ് സെൻട്രൽ കമാൻഡ് തള്ളുകയായിരുന്നു.

Clickable Info Box