Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeIPL 2026IPLൽ ചരിത്രനേട്ടം: വൻ തുകയ്ക്ക് RCBയെ സ്വന്തമാക്കി ബിർള ഗ്രൂപ്പ് കൺസോർഷ്യം...

IPLൽ ചരിത്രനേട്ടം: വൻ തുകയ്ക്ക് RCBയെ സ്വന്തമാക്കി ബിർള ഗ്രൂപ്പ് കൺസോർഷ്യം | RCB

🎙️ Latest Podcast

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഉടമസ്ഥാവകാശം ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കി. 1.78 ബില്യൺ ഡോളറിനാണ്കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് അടങ്ങിയ സഖ്യം ടീമിനെ ഏറ്റെടുത്തത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറി.( Aditya Birla Group consortium acquires RCB for a huge sum)

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് 1.63 ബില്യൺ ഡോളറിന് കൈമാറ്റം ചെയ്യപ്പെട്ടതിന്റെ റെക്കോർഡാണ് തൊട്ടടുത്ത ദിവസം തന്നെ ആർസിബി തിരുത്തിക്കുറിച്ചത്. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന ടീമിനായി രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള സംഘവും പ്രേംജി ഇൻവെസ്റ്റും രംഗത്തുണ്ടായിരുന്നെങ്കിലും ബിർള സഖ്യം ലേലം ഉറപ്പിക്കുകയായിരുന്നു. ആർസിബിയുടെ പുരുഷ, വനിതാ ടീമുകൾ ഈ ഇടപാടിന്റെ ഭാഗമാണ്.

ഉടമസ്ഥാവകാശം മാറിയതോടെ ടീമിന്റെ അമരത്തും മാറ്റങ്ങൾ വന്നു. ചെയർമാൻ: ആര്യമൻ വിക്രം ബിർള, വൈസ് ചെയർമാൻ: സത്യൻ ഗജ്‌വാനി എന്നിങ്ങനെയാണ്.
നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ സീസണിൽ കന്നിക്കിരീടം നേടിയ ആർസിബി നിലവിലെ ഐപിഎൽ ചാമ്പ്യൻമാരാണ്. കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ഈ വമ്പൻ ഉടമസ്ഥാവകാശ കൈമാറ്റം നടന്നിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.