Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeHealth & Beautyഹൃദയാരോഗ്യത്തിന് ദിവസവും ശീലമാക്കാം കശുവണ്ടി | Cashews Nuts

ഹൃദയാരോഗ്യത്തിന് ദിവസവും ശീലമാക്കാം കശുവണ്ടി | Cashews Nuts

🎙️ Latest Podcast

ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ ദിവസവും ഒരുപിടി കശുവണ്ടി (Cashews Nuts) കഴിക്കുന്നത് ശീലമാക്കാം. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധി വളർച്ചയെ സഹായിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്.

നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള് അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.
നട്സുകളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

പുരുഷന്മാര് ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള് നല്കുന്നു. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്ത്തനത്തിന് സഹായിക്കുന്നു. ദിവസവും ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാന് സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്. മസിലുകള് വളര്ത്താന് പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.