മുഖസൗന്ദര്യത്തിൽ എല്ലാവരുടേയും പ്രധാന പ്രശ്നം മുഖക്കുരു ആണ്. മുഖക്കുരു വരുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. എപ്പോഴും മുഖക്കുരു വരുന്ന ചര്മ്മമാണ് നിങ്ങളുടേതെങ്കിൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം. ചില ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ മുഖക്കുരുവിനെ തടയാന് സാധിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം (Acne Trigger Foods).
പഞ്ചസാര
അമിതമായ പഞ്ചസാരയുടെ ഉപയോഗം മുഖക്കുരുവിന് കാരണമാകും. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും ഇതു ചർമ്മത്തിലെ ഗ്രന്ഥികളില് എണ്ണ അമിതമായി ഉൽപാദിപ്പിക്കുകയും ചെയ്യും. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുന്നതിന് കാരണമാകുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യുന്നു.
പാലുല്പ്പന്നങ്ങൾ
പാലുൽപ്പന്നങ്ങളും ചിലരില് മുഖക്കുരുവിന് കാരണമാകാറുണ്ട്. പാലും പാലുല്പ്പന്നങ്ങളും ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യും. അതിനാല് ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റില് നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
സംസ്കരിച്ച ഭക്ഷണങ്ങൾ
അമിത കലോറിയും കാര്ബോയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള് അമിതമായി കഴിക്കുന്നതും മുഖക്കുരുവിന്റെ സാധ്യതയെ കൂട്ടിക്കുന്നു. അതുകൊണ്ട് ഇവ ഒഴിവാക്കണം.
എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ
എണ്ണയില് പൊരിച്ച ഭക്ഷണങ്ങള് അമിതമായി കഴിക്കുന്നതും ചിലരില് മുഖക്കുരുവിനുള്ള സാധ്യതയുണ്ടാക്കുന്നു. ഇത്തരം ഭക്ഷണങ്ങളിലെ എണ്ണ മുഖത്തെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകാന് കാരണമാവുകയും ചെയ്യും. അതിനാല് എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില് നിന്നും ഒഴിവാക്കുക.

