This Content Is Only For Subscribers
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗികമായ മൃഗങ്ങളും പക്ഷികളും ഉണ്ട്. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ ഔദ്യോഗിക ജീവി ഒരു മീനാണെങ്കിലോ. ലക്ഷദ്വീപിന്റെ സ്വന്തം ബട്ടർഫ്ലൈ ഫിഷ് (Vagabond butterflyfish) ആണ് ഈ പദവി അലങ്കരിക്കുന്നത്. ഇന്ത്യൻ സമുദ്രമേഖലയിലാണ് വാഗബോണ്ട് ബട്ടർഫ്ളൈ ഫിഷ് പ്രധാനമായും കാണപ്പെടുന്നത്. വെള്ളയിൽ കറുപ്പും മഞ്ഞ നിറത്തിലുള്ള ഈ മീനുകളെ ലക്ഷദ്വീപിന്റെ നിധിയായി കണക്കാക്കുന്നു.
പവിഴപുറ്റുകൾക്കിടയിലും പാറക്കൂട്ടങ്ങൾക്കിടയിലും ജീവിക്കുന്ന ചെറു മീനുകളാണ് വാഗബോണ്ട് ബട്ടർഫ്ളൈ ഫിഷ്. വെള്ളയും ചാരവും ചേർന്ന ശരീരത്തിൽ കറുപ്പും മഞ്ഞ ചിറകുകൾ ഉള്ള സുന്ദര മത്സ്യം. 22 മുതൽ 23 സെന്റിമീറ്റർ വരെയാണ് ഈ മീനുകളുടെ നീളം. പായലുകളും പവിഴപ്പുറ്റിലെ ചെറു പ്രാണികളുമാണ് വാഗ്ബോണ്ടിന്റെ പ്രധാന ഭക്ഷണം.
സാംസ്കാരികവും പാരിസ്ഥിതികവുമായ ഏറെ പ്രാധാന്യം ബട്ടർഫ്ളൈ ഫിഷിന് ലക്ഷദ്വീപിൽ നൽകുന്നുണ്ട്. ലക്ഷദ്വീപിൽ ഉടനീളം നിരവധി വിശേഷങ്ങളാണ് മീനിന് നൽകിയിരിക്കുന്നത്. പ്രാദേശികമായി ബട്ടർഫ്ളൈ മീനുകളെ സൗന്ദര്യത്തിന്റെയും ചാരുതയുടെയും പ്രീതികമായി കാണാക്കപ്പെടുന്നു. ലക്ഷദ്വീപിലെ നാടോടിക്കഥക്കളിലെ നിറഞ്ഞ സാന്നിധ്യമാണ് വാഗബോണ്ട് ഫിഷ്. നാടോടിക്കഥകൾ അനുസരിച്ച് ഈ മത്സ്യങ്ങൾ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷദ്വീപ് മറൈൻ കൺസർവേഷൻ ആൻഡ് ഇക്കോടൂറിസത്തിന്റെ മാർഗനിർദേശങ്ങളുടെ ഭാഗമായാണ് 2007 ഫെബ്രുവരി 23 ന് ലക്ഷദ്വീപിന്റെ ഔദ്യോഗിക ജീവിയായി വാഗ്ബണ്ട് ബട്ടർഫ്ളൈ മീനുകളെ പ്രഖ്യാപിക്കുന്നത്. തിരമേഖലയുടെ സംരക്ഷണം, സുസ്ഥിര മത്സ്യബന്ധന രീതികളെയും, ഇക്കോ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നു എന്ന് ലക്ഷ്യത്തോടെയാണ് മീനുകളെ ഔദ്യോഗിക ജീവിയായി കണക്കാക്കുവാനുള്ള പ്രധാന കാരണം.
ലക്ഷദ്വീപിലെ ജലാശയങ്ങളിൽ ഏറ്റവും അധികം കാണപ്പെടുന്നു മീനുകളാണ് ഇവ. പ്രാദേശിക മത്സ്യബന്ധനത്തെയും, ടൂറിസം വ്യവസായങ്ങളെ വളരെ വലിയ രീതിയിൽ തന്നെ ഇവർ പിന്തുണയ്ക്കുന്നു. പവിഴപ്പുറ്റുകളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തുകാട്ടുന്നതിന് കൂടി വേണ്ടിയാണ് വാഗബോണ്ട് ബട്ടർഫ്ളൈ ഫിഷ് ഔദ്യോഗിക ജീവിയായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം.
1829-ൽ ഫ്രഞ്ച് അനാട്ടമിസ്റ്റായ ജോർജ് കുവയറാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വാഗ്ബോൻഡ് ബട്ടർഫ്ളൈ മീനുകളെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് നടത്തിയ പഠനങ്ങളിൽ ബട്ടർഫ്ളൈ മീനുകളുടെ വിവിധ സ്പീഷീസുക്കളെ കുറിച്ചും പഠനങ്ങൾ നടത്തിയിരുന്നു.10 ജനുസ്സുകളിലായി 129 സ്പീഷീസുക്കളാണ് വാഗ്ബോൻഡ് ബട്ടർഫ്ളൈ മീനുകൾക്കുള്ളത്. വാഗബോണ്ട് ബട്ടർഫ്ലൈഫിഷിൻ്റെ വലിയ, ചിറകുകൾ ചിത്രശലഭ ചിറകുകളോട് സാമ്യമുള്ളതു കൊണ്ടാണ് ഇവയെ ബട്ടർഫ്ളൈ എന്ന് വിളിക്കുവാൻ കാരണം.
അതേസമയം ഒരു നാടോടിയെ പോലെ ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ വ്യാപകമായ കാണപ്പെടുന്നത് കൊണ്ട് “വാഗബോണ്ട്” എന്ന പേരിന് പ്രചോദനമായി തീർന്നു. പവിഴപുറ്റുകളുടെ വലിയതോതിലുള്ള നാശം വാഗ്ബോൻഡ് ബട്ടർഫ്ളൈ മീനുകളുടെ നിലനില്പിന്നെ തന്നെ ബാധിക്കുന്നു. 2010-ൽ IUCN ന്റെ റെഡ് ലിസ്റ്റിൽ ബട്ടർഫ്ളൈ മീനുകളെ ഉൾപ്പെടുത്തിയിരുന്നു. എന്നിരുന്നാലും അത്രകണ്ട് വലിയ ഭീഷണികൾ ഇവ നേരിടുന്നില്ല.
Summary
The Vagabond Butterflyfish (Chaetodon vagabundus) is a hardy Indo-Pacific species easily identified by its pearly-white body, distinctive crisscross chevron pattern, and bold vertical black bands. These omnivorous fish inhabit a variety of reef environments, where they are typically found swimming in stable, monogamous pairs that jointly defend their feeding territories.



