Homeചിറാപുഞ്ചിയെ മറികടന്ന മൗസിൻറം – ലോകത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന...

ചിറാപുഞ്ചിയെ മറികടന്ന മൗസിൻറം – ലോകത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം | Mawsynram

ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമെന്നാകും നമ്മളിൽ പലരും കരുതിയിട്ട് ഉണ്ടാവുക. എന്നാൽ ചീറാപുഞ്ചി അല്ലെങ്കിലോ?..ചീറാപുഞ്ചിയിൽ നിന്നും കിഴക് 16 കിലോമീറ്റർ അകലെ ഒരു കൊച്ചു പട്ടണമുണ്ട് മൗസിൻറാം (Mawsynram) ,ഈ കൊച്ചു പട്ടണത്തിലാണ് മഴ കാറ്റിനെ പോലെ പെയ്യുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥനമായ മേഘാലയയുടെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് ഈ കുഞ്ഞു പട്ടണം സ്ഥിതി ചെയുന്നത് .ഷില്ലോങ്ങിൽ നിന്നും ഏകദേശം 34 മൈൽ അകലെയാണ് മൗസിൻറം.

മഴ ഇഷ്ടമില്ലാത്തവരായി ആരുണ്ട് , മഴ ഒത്തിരി ഇഷ്ട്ടമുള്ളവർക്ക് ചേക്കേറാൻ പറ്റിയൊരിടം തന്നെയാണ് മൗസിൻറം. പ്രതിവർഷം 467 ഇഞ്ച് മഴ ഇവിടെ പെയ്യുന്നു. ഈ ശരാശരി വാർഷിക മഴയുടെ തോത്‌ കണക്കിലെടുതാണ് മൗസിൻറം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നത് . 2022 -ൽ ഒരു ദിവസം ആസാദാരണമായി 1003 മില്ലിലിറ്റർ മഴ വരെ ഇവിടെ രേഖപെടുത്തുകയുണ്ടായി.

പ്രകൃതി മനുഷ്യന് നൽകിയ അനുഗ്രഹമാണ് മൗസിൻറം. പച്ചപ്പു പുതച്ച ഖാസി മലനിരകളിലുടെ മൗസിൻറാമിനെ തഴുകി ഒഴുകുന്ന നോങ്സ്ലൂയിഡ് – ഉമിയം നദികൾ. മുളങ്കാടുകളും ഓർക്കിഡ് ചെടികളും നിറഞ്ഞ താഴവാരങ്ങൾ. ഭൂമിശാസ്ത്രപരമായി, സമുദ്രനിരപ്പിൽ നിന്ന് 1,430 മീറ്റർ (4,692 അടി) ഉയരത്തിലാണ് മൗസിൻറാം സ്ഥിതി ചെയ്യുന്നത്, ഖാസി കുന്നുകൾ അതിനെ ചുറ്റിപ്പറ്റിയാണ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഊഷ്മളവും ഈർപ്പമുള്ളതുമായ വായു ഈ പ്രദേശത്തിൻ്റെ ഉപ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയ്ക്കും അസാധാരണമായ ഉയർന്ന മഴയ്ക്ക് കാരണമാകുന്നു. ഭൂമധ്യരേഖയോട് ചേർന്നുള്ള ഗ്രാമം തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിൻ്റെ സഞ്ചാര പാതയിൽ ആയതു കൊണ്ട് ഈ പ്രേദേശത്ത് മഴ കൂടുതലായി പെയുന്നതിന് കാരണമാകുന്നു. 1861-ൽ, മൗസിൻറയിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിത്, ഒരു വർഷത്തിനുള്ളിൽ 26,000 മില്ലിമീറ്റർ (1,024 ഇഞ്ച്) മഴ പെയ്തതായാണ് രേഖകൾ പറയുന്നത് .

മൗസിൻറാമിലെ ഭൂപ്രകൃതി മഴ പോലെ തന്നെ അതിമനോഹരമാണ്. പച്ചപ്പ് നിറഞ്ഞ കാടുകൾ, പരുക്കൻ പാറമേടുകൾ , കുന്നുകൾ, തിളങ്ങുന്ന വെള്ളച്ചാട്ടങ്ങൾ, വളഞ്ഞുപുളഞ്ഞ നദികൾ,തെളിനീർ ഒഴുകും അരുവികൾ എന്നിവ മനോഹരമായ ഒരു കുളിർമ്മ സൃഷ്ടിക്കുന്നു. കാതിലക്കഴുകൻ (Red-headed Vulture),ബംഗാൾ തേവാങ്ക്( Bengal slow lorises),വിവിധയിനം ഓർക്കിഡുകൾ,കാട്ടുപൂവരശ് (Rhododendron) എന്നിങ്ങനെയുള്ള അപൂർവ ഇനം സസ്യജാലങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. ഗ്രാമത്തിലെ മനോഹരമായ താഴ്‌വരകൾ, ഉയർന്ന പാറക്കെട്ടുകൾ, വളഞ്ഞുപുളഞ്ഞ റോഡുകൾ എന്നിവ മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും എത്തിച്ചേരേണ്ട ഒരിടം തന്നെയാണ് ഇവിടം.

മഴ മാത്രമാണ് ഈ കൊച്ചു ഗ്രാമത്തിനും അതീതമായി പെയ്യുന്നത്. ഈ കൊച്ചു പട്ടണത്തിൽ ആകെയുള്ള കുടുംബങ്ങളുടെ എണ്ണം 237 ആണ് , ജനസംഖ്യയാകട്ടെ 1337 ആണ്.ഇവിടുത്തെ ജനങ്ങളുടെ പ്രധന തൊഴിൽ കൃഷിയാണ്.വിനോദസഞ്ചാരം വളർന്നുവരുന്ന ഒരു വ്യവസായുമായി മാറിക്കൊണ്ടിരിക്കുകയാണ്. മൗസിൻറാം ഗുഹ, മൗസിൻറാം വെള്ളച്ചാട്ടം, ചിറാപുഞ്ചി, നൊഹ്കലികായ് വെള്ളച്ചാട്ടം, ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ എന്നിവയാണ് മൗസിൻറാമിലെയും പരിസരങ്ങളിലെയും പ്രധാന വിനോദസഞ്ചാര ആകർഷണങ്ങൾ. ഷില്ലോങ് കൊടുമുടി, എലിഫൻ്റ് വെള്ളച്ചാട്ടം, മൗലിനോംഗ് വില്ലേജ്, ഡാവ്കി നദി എന്നിവയാണ് മറ്റ് പ്രധാന സ്ഥലങ്ങൾ. ട്രെക്കിംഗ്, ഹൈക്കിംഗ്, ക്യാമ്പിംഗ്, പക്ഷിനിരീക്ഷണം, ഫോട്ടോഗ്രാഫി തുടങ്ങിയ സാഹസിക വിനോദങ്ങളക്ക് ഉചിതമായിടം കൂടിയാണ്. പരമ്പരാഗത ഖാസി വാസ്തുവിദ്യ, നാടോടി സംഗീതം, കരകൗശല വസ്തുക്കൾ എന്നിവയിൽ ഈ ഗ്രാമത്തിൻ്റെ സാംസ്കാരിക പ്രാധാന്യം പ്രകടവുമാണ്.

എല്ലാവർക്കും പൊതുവായി ഉണ്ടാകുന്ന ഒരു സംശയമായിരിക്കും എങ്ങനെയാണ് മൗസിൻറം ചീറാപുഞ്ചിയെ മറികടന്നത് എന്ന്.ഒരുപാട് കാലങ്ങളായി നമ്മൾ എല്ലാവരും വിശ്വസിച്ചത് ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന നാട് , ലോകത്തിൽ ഏറ്റവും ഈർപ്പമുള്ള സ്ഥലം.എങ്കിൽ അതൊക്കെ തെറ്റിദ്ധാരണകൾ മാത്രമായിരുന്നു. നാസയുടെ പഠനമനുസരിച്ചു 1970 മുതൽ 2010 ലഭിച്ച മഴയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൗസിൻറയിലാണ്.ബംഗാൾ ഉൾക്കടലിൻ്റെ സാമീപ്യം, ഖാസി മലനിരകളിലെ സ്ഥാനം, ഉയർന്ന ഉയരം എന്നിവ വർഷം മുഴുവനും മഴ പെയ്യുന്നതിന് കാരണമാകുന്നു.1985 – ലാണ് മൗസിറം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നത് .സമീപ വർഷങ്ങളിൽ, സാഹസിക വിനോദസഞ്ചാരത്തിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ മൗസിൻറാം ജനപ്രീതി നേടിയിട്ടുണ്ട്. ട്രെക്കിങ്, ഹൈക്കിംഗ്, ക്യാമ്പിംഗ് , നിരവധി ടൂർ ഓപ്പറേറ്റർമാർ ഗൈഡഡ് ടൂറുകൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. മനുഷ്യനും പ്രകൃതിയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഇവിടം.

WhatsApp Channel Banner

Latest updates

ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ : സെക്രട്ടേറിയറ്റിലേക്ക്...

തിരുവനന്തപുരം: ന്യായമായ അടിസ്ഥാന നിരക്ക് നടപ്പിലാക്കുക, കമ്പനികൾ ഈടാക്കുന്ന അന്യായമായ കമ്മീഷൻ വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. 'ഓൾ കേരള ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ്...

ഡൽഹിയിലെ CJP പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി...

ഹൊറർ ചിത്രമൊരുക്കാൻ താൽപ്പര്യമുണ്ടെന്ന് ക്രിസ്റ്റഫർ നോളൻ; ‘ദി ഒഡീസി’ക്ക്...

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാൻ തനിക്ക്...

ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്; വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള...

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി (Delhi High Court Refuses Urgent...

‘എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത് ? വിയോജിപ്പ്...

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...