Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeEntertainment'നല്ല ഭരണമുണ്ടാകണം': വോട്ട് രേഖപ്പെടുത്തി കുഞ്ചാക്കോ ബോബൻ | Vote

‘നല്ല ഭരണമുണ്ടാകണം’: വോട്ട് രേഖപ്പെടുത്തി കുഞ്ചാക്കോ ബോബൻ | Vote

🎙️ Latest Podcast

ആലപ്പുഴ: സമ്മതിദാനാവകാശം ഉത്തരവാദിത്തത്തോടു കൂടി വിനിയോഗിക്കേണ്ട ഒന്നാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആലപ്പുഴ മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂളിലെ 219-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(There should be good governance, Kunchacko Boban casts his vote)

കേരളത്തിൽ നല്ലൊരു ഭരണമുണ്ടാവുക എന്നതാണ് പ്രധാനം. അത് തുടർഭരണമാണെങ്കിലും അല്ലെങ്കിലും ശരി, നാടിന് ഗുണമുണ്ടാകുന്ന ഭരണമാകണം വരേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിനെ നല്ല രീതിയിൽ സേവിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിൽ നിന്ന് ധാരാളം പേർ രാഷ്ട്രീയത്തിലേക്ക് വരുന്നു. രമേശ് പിഷാരടിക്ക് വ്യക്തിപരമായി എല്ലാ വിജയാശംസകളും നേരുന്നുവെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.