Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeEntertainmentവോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം: കോടതിയെ സമീപിച്ച് രഞ്ജിത്ത് |...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം: കോടതിയെ സമീപിച്ച് രഞ്ജിത്ത് | Ranjith

🎙️ Latest Podcast

കൊച്ചി: വോട്ട് രേഖപ്പെടുത്താൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വോട്ടവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകൻ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.(Ranjith approaches court, seeks interim bail to vote)

വോട്ട് ചെയ്യുക എന്നത് ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും അതിനാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്തിന്റെ വാദം. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പരിഗണിക്കും.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പരാതിക്കാരിയായ നടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് രഞ്ജിത്ത് ഉന്നയിച്ചത്. നടിയുടെ അഭിനയം പ്രതീക്ഷിച്ച നിലവാരത്തിൽ എത്താത്തതിനാൽ താൻ വിമർശിക്കുകയും ചിത്രത്തിലെ ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.