Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeEntertainment'സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ് നടന്നു': നിർണായകമായി ദേവസ്വം വിജിലൻസ്...

‘സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ് നടന്നു’: നിർണായകമായി ദേവസ്വം വിജിലൻസ് SPയുടെ റിപ്പോർട്ട് | Movie shooting

🎙️ Latest Podcast

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും നിയമം ലംഘിച്ച് ഷൂട്ടിങ്ങ് നടന്നതായി റിപ്പോർട്ട്. സംവിധായകനെതിരെ നേരത്തെ കേസെടുത്തിരുന്നു. ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര കണ്ടെത്തലുള്ളത്.(Movie shooting took place in Sannidhanam, Devaswom Vigilance SP’s report)

പമ്പ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിനായി മകരവിളക്ക് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പകർത്താൻ അനുമതി തേടിയിരുന്നെങ്കിലും ഹൈക്കോടതിയുടെ വിലക്കുള്ളതിനാൽ ഈ അപേക്ഷ നിരസിച്ചു.

ബോർഡ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് സംവിധായകൻ സുരക്ഷാ ചുമതലയുള്ള എഡിജിപിയെ സമീപിച്ചിരുന്നു. പമ്പയിൽ ചിത്രീകരണത്തിന് എഡിജിപി അനുമതി നൽകിയെന്നാണ് സംവിധായകന്റെ വിശദീകരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.