Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeEntertainment'പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള പരാതി': ശ്വേത മേനോന് എതിരായ കേസ് റദ്ദാക്കി...

‘പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള പരാതി’: ശ്വേത മേനോന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി | Shwetha Menon

🎙️ Latest Podcast

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് കൊച്ചി സെൻട്രൽ പോലീസ് എടുത്ത കേസാണ് ബെഞ്ച് റദ്ദാക്കിയത്.(Kerala High Court Quashes Obscenity FIR Against Actress Shwetha Menon)

എഫ്.ഐ.ആറിൽ പറയുന്ന വകുപ്പുകൾ നടിക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തിപരമായ വൈരാഗ്യവും ദുരുദ്ദേശ്യവും വെച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്ന് ഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.

സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇത്തരമൊരു പരാതി നൽകിയത് ബോധപൂർവമാണെന്നും ഇതിന് പിന്നിൽ വ്യക്തമായ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും കോടതി കണ്ടെത്തി. പരാതിക്കാരന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.