Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeEntertainment'സിനിമയെ കലയായി കണ്ടാൽ പോരേ?': വെഞ്ഞാറമ്മൂട് കൊലക്കേസ് ആസ്പദമാക്കിയെന്ന് ആരോപണം ഉയർന്ന...

‘സിനിമയെ കലയായി കണ്ടാൽ പോരേ?’: വെഞ്ഞാറമ്മൂട് കൊലക്കേസ് ആസ്പദമാക്കിയെന്ന് ആരോപണം ഉയർന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി | Venjaramoodu murder

🎙️ Latest Podcast

കൊച്ചി: വെഞ്ഞാറമൂട് കൊലക്കേസുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തമായ തെളിവെവിടെയെന്ന് ഹൈക്കോടതി ആരാഞ്ഞു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.(High Court does not block release of film regarding Venjaramoodu murder case)

സിനിമയെ ഒരു കലാരൂപമായി കാണുന്നതിന് പകരം അത് എങ്ങനെയാണ് ഒരു ക്രിമിനൽ കേസിന്റെ അന്വേഷണത്തെയോ വിചാരണയെയോ ബാധിക്കുക എന്ന് കോടതി ചോദിച്ചു. വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചതെന്ന് സ്ഥാപിക്കാൻ ഹർജിക്കാർക്ക് എന്ത് തെളിവാണ് ഹാജരാക്കാനുള്ളതെന്ന് കോടതി ചോദിച്ചു.

സിനിമയുടെ റിലീസ് തടയാൻ വിസമ്മതിച്ച കോടതി, ഹർജിയിൽ സെൻസർ ബോർഡ് ഉൾപ്പെടെയുള്ള എതിർകക്ഷികളോട് വിശദീകരണം തേടിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.