Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeEntertainment'യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ': കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ KC...

‘യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ’: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ KC വേണുഗോപാൽ | The Kerala Story 2

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ലോകത്തിന് മുന്നിൽ തെറ്റായി ചിത്രീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം കുറിച്ചു.(False stories that have no connection to reality, KC Venugopal against The Kerala Story 2)

പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിലെ രംഗങ്ങളെ കെ.സി. വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. ആദ്യ ഭാഗത്തിൽ 32,000 പേരുടെ ലവ് ജിഹാദ് കണക്ക് പറഞ്ഞ് നുണ പ്രചരിപ്പിച്ചവർ, രണ്ടാം ഭാഗത്തിൽ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതുപോലുള്ള രംഗങ്ങൾ ഉൾപ്പെടുത്തി മതവികാരം വ്രണപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ട്രെയിലറിലെ രംഗങ്ങൾ കണ്ടാൽ ഇത് നാം ജീവിക്കുന്ന കേരളമാണോ എന്ന് സംശയിച്ചുപോകും. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സൃഷ്ടിച്ചെടുത്ത ഒരു സമാന്തര ലോകമാണിതെന്ന് അദ്ദേഹം പരിഹസിച്ചു. വിദ്വേഷ പ്രചാരണങ്ങൾക്ക് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വളം വെച്ചുകൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നുണകൾ മാത്രം അടിസ്ഥാനമാക്കിയുള്ള ആദ്യ ഭാഗത്തിന് ദേശീയ അവാർഡ് നൽകി ആദരിച്ചത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള ലൈസൻസ് നൽകുന്നതിന് തുല്യമാണ്.

ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ വേർതിരിവില്ലാത്ത കേരളത്തെ അപഹസിക്കുന്ന ഇത്തരം വ്യാജ സൃഷ്ടികളെ മലയാളികൾ അവജ്ഞയോടെ തള്ളിക്കളയും. സംഘപരിവാർ സ്പോൺസർ ചെയ്യുന്ന നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ കഴിയില്ലെന്നും, വെറുപ്പിന്റെ കമ്പോളത്തിൽ കേരള ജനത സ്നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.