Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeEntertainmentമതസ്പർധ വളർത്താൻ ഗൂഢാലോചന: 'ദ കേരള സ്റ്റോറി 2'വിനെതിരെ മുഖ്യമന്ത്രിക്കും DGPക്കും...

മതസ്പർധ വളർത്താൻ ഗൂഢാലോചന: ‘ദ കേരള സ്റ്റോറി 2’വിനെതിരെ മുഖ്യമന്ത്രിക്കും DGPക്കും പരാതി | The Kerala Story 2

🎙️ Latest Podcast

തിരുവനന്തപുരം: വൻ വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകി. മതസ്പർധ വളർത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയത്.(Conspiracy to incite religious hatred, Complaint to Chief Minister and DGP against ‘The Kerala Story 2’)

അതേസമയം, ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നിലനിൽക്കെ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് പുതിയ നിയമപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ചിത്രത്തിന്റെ ടീസർ പരിശോധിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. കേരളത്തെ മതഭ്രാന്തിന്റെയും വർഗീയതയുടെയും നാടായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ഘടകങ്ങൾ പരിഗണിക്കാതെ പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെ കോടതി വിമർശിച്ചു. ചിത്രത്തിന് നൽകിയ അനുമതി രണ്ടാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധിക്കാൻ സെൻസർ ബോർഡിനോട് കോടതി നിർദ്ദേശിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.