Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeEntertainmentനടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി: പാസ്‌പോർട്ട് വിട്ടുനൽകി കോടതി |...

നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി: പാസ്‌പോർട്ട് വിട്ടുനൽകി കോടതി | Actor Siddique

🎙️ Latest Podcast

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചു. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.(Actor Siddique allowed to travel abroad, Court releases passport)

യാത്രാ ആവശ്യത്തിന് ശേഷം മാർച്ച് 31-നകം പാസ്‌പോർട്ട് തിരികെ കോടതിയിൽ ഹാജരാക്കണം. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് സിദ്ദീഖ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഈ വ്യവസ്ഥയിലാണ് ഇപ്പോൾ കോടതി താൽക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്.

2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ പോലീസ് ഇതിനോടകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.