
കൊച്ചി: നടൻ ഇടവേള ബാബുവിനെ നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.(Edavela Babu got arrested on sexual assault case)
3 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലായിരുന്നു നടന്നത്. ഇയാൾക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ ജാമ്യത്തില്‍ വിട്ടയക്കും.
താരത്തിനെതിരെ ഉള്ളത് 2 പരാതികളാണ്. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും, ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഉള്ള കേസുകളാണിവ.
എറണാകുളം നോര്‍ത്ത് പൊലീസും, കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം നൽകിയിരുന്നു.