Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeCrimeകഞ്ചാവിനായി പണം നൽകിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു | Fire

കഞ്ചാവിനായി പണം നൽകിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു | Fire

🎙️ Latest Podcast

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുവിന്റെ വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. സംഭവത്തിൽ അമീനയുടെ സഹോദരീപുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Youth sets house on fire in Thiruvananthapuram after not giving money for cannabis)

വീടിന് തീയിടുമെന്ന ഭീഷണി നിലനിന്നിരുന്നതിനാൽ വീട്ടുകാർ നേരത്തെ മാറിതാമസിച്ചതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ടോടെയാണ് ഫൈസൽ അമീനയുടെ വീട്ടിലെത്തി ലഹരിമരുന്ന് വാങ്ങാനായി പണം ആവശ്യപ്പെട്ടത്.

വീട്ടുകാർ പണം നൽകാൻ വിസമ്മതിച്ചതോടെ ഫൈസൽ ബഹളം വെക്കുകയും വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്വന്തം കൈഞരമ്പ് മുറിച്ച ഫൈസലിനെ മംഗലപുരം പോലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ അവിടെനിന്ന് ഇറങ്ങിയ ഫൈസൽ നേരെ കണിയാപുരത്തെ വീട്ടിലെത്തി തീയിടുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.