തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ ആണ് അപകടത്തിൽപ്പെട്ടത്.(Vehicle hits foreign woman in Varkala, case registered)
ക്രിസ്റ്റിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിവേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിസ്റ്റിൻ നിലവിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വാഹനം കണ്ടെത്താൻ ആണ് ശ്രമം.

