
കലബുറഗി: കർണാടകയിലെ കലബുറഗി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ അധ്യാപികൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.
ചിഞ്ചോളി താലൂക്കിലെ സുലേപേട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 42കാരൻ പിടിയിലായി. പ്രദേശവാസിയായ ശിവകുമാർ ഹഡ്പാഡ് ആണ് അറസ്റ്റിലായത്. പ്രതി, പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.സുലേപേട്ട് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.സുലേപേട്ട് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മറ്റൊരു സംഭവത്തിൽ, യദ്രമിയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഹാജിമലംഗ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.