അണ്ണാ യൂണിവേഴ്‌സിറ്റിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ എഫ്ഐആർ പ്രസിദ്ധപ്പെടുത്തിയ സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി | Anna University Rape Case

അണ്ണാ യൂണിവേഴ്‌സിറ്റിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ എഫ്ഐആർ പ്രസിദ്ധപ്പെടുത്തിയ സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി | Anna University Rape Case
Published on

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ എഫ്ഐആർ പ്രസിദ്ധപ്പെടുത്തിയ സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി (Anna University Rape Case).നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു..

അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചെന്നൈ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് ഇന്ന് (ഡിസം. 28) ജഡ്ജിമാരായ എസ്.എം. സുബ്രഹ്മണ്യം, വി.ലക്ഷ്മി നാരായണൻ എന്നിവർ വീണ്ടും വാദം കേട്ടു. തുടർന്ന് പോലീസ് മുദ്രവച്ച കവറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

പ്രഥമ വിവര റിപ്പോർട്ട് എഴുതിയ രീതി വളരെ മോശമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇരയായ സ്ത്രീയെ എങ്ങനെ അപമാനിക്കാം എന്നതിൻ്റെ ഉദാഹരണമാണ് എഫ്ഐആർ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതെന്നും കോടതി പറഞ്ഞു.
എഫ്ഐആർ ഡൗൺലോഡ് ചെയ്യുന്നത് ആരാണെന്ന് കണ്ടെത്താനുള്ള സൗകര്യം ഉണ്ടായിട്ടും എന്തുകൊണ്ട് കുറ്റവാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്നും കോടതി ആരാഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com