
ധാർവാഡ്: കാർ തൻ്റെ ഇരുചക്രവാഹനത്തിൽ തട്ടിയതിൽ പ്രകോപിതനായ യുവാവ് കാർ യാത്രക്കാർക്ക് നേരെ വെടിയുതിർത്തു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആർഎൻ ഷെട്ടി സ്റ്റേഡിയം റോഡിലാണ് സംഭവം. കാർ തൻ്റെ ഇരുചക്രവാഹനത്തിൽ ഉരഞ്ഞതിനേ തുടർന്ന് തുടർന്ന് സ്കൂട്ടർ യാത്രികൻ തന്റെ കയ്യിലുണ്ടായിരുന്ന പിസ്റ്റളിൽ നിന്ന് കാർ യാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയായിരിക്കുന്നു.സംഗം സർക്കിളിന് സമീപം ഫിനാൻസ് ബിസിനസ് നടത്തുന്ന അഭിഷേക് ബദ്ദിമണി സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് വന്ന കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് അഭിഷേക് പിസ്റ്റൾ പുറത്തെടുത്ത് വെടിയുതിർത്തു.ണ്ട് വെടിയുണ്ടകൾ കാറിൽ പതിച്ചെങ്കിലും ഭാഗ്യത്തിന് ആർക്കും പരിക്കില്ല.
അതേസമയം , കാർ തന്റെ ബൈക്കിൽ തട്ടിയത് ചോദ്യം ചെയ്തതിന് കാറിലുണ്ടായിരുന്നവർ തന്നെ മർദിക്കുകയായിരുന്നു എന്നാണ് അഭിഷേക് പറയുന്നത്. പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.