Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeCrimeകാസർഗോഡ് കുട്ടികൾക്ക് നേരെ ക്രൂരത: ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, രണ്ടാനച്ഛൻ...

കാസർഗോഡ് കുട്ടികൾക്ക് നേരെ ക്രൂരത: ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, രണ്ടാനച്ഛൻ അറസ്റ്റിൽ | Stepfather

🎙️ Latest Podcast

കാസർഗോഡ്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ ഷൗക്കത്തലി അറസ്റ്റിൽ. സംഭവത്തിൽ വിദ്യാനഗർ പോലീസ് നടപടി ശക്തമാക്കി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് മാസമായി തുടരുന്ന പീഡനം പുറംലോകമറിഞ്ഞത്.( Stepfather arrested for Cruelty towards children in Kasaragod, hits them in the face with ice )

യാതൊരു കാരണവുമില്ലാതെയാണ് ഷൗക്കത്തലി മർദ്ദിക്കാറുള്ളതെന്ന് കുട്ടികൾ പറഞ്ഞു. ഐസ് കട്ട കൊണ്ട് മുഖത്തിടിക്കുകയും മുടിയിൽ തൂക്കിയെടുത്ത് ചവിട്ടുകയും ചെയ്യുന്നത് പതിവാണെന്ന് അഞ്ച് വയസ്സുകാരൻ വെളിപ്പെടുത്തി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളുടെ മാതാവും പിതാവും മൂന്ന് വർഷം മുമ്പാണ് വിവാഹമോചിതരായത്. 13-ഉം 9-ഉം 5-ഉം വയസ്സുള്ള മൂന്ന് കുട്ടികളും നാല് മാസം മുമ്പ് വരെ പിതാവിനൊപ്പമായിരുന്നു. എന്നാൽ കോടതി ഉത്തരവിനെത്തുടർന്നാണ് കുട്ടികളെ മാതാവിനൊപ്പം വിട്ടത്. ഷൗക്കത്തലി കുട്ടികളെ മർദ്ദിക്കുമ്പോൾ മാതാവ് അതിന് കൂട്ടുനിൽക്കുകയാണെന്നും തടയാൻ ശ്രമിച്ചില്ലെന്നും കുട്ടികളുടെ പിതാവ് ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.