Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeCrimeപാക് ചാര സംഘടനയായ ISIയ്ക്കായി ചാരപ്പണി: കൊച്ചിയിൽ UP സ്വദേശിയായ നാവികസേനാ...

പാക് ചാര സംഘടനയായ ISIയ്ക്കായി ചാരപ്പണി: കൊച്ചിയിൽ UP സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ പിടിയിൽ | ISI

🎙️ Latest Podcast

കൊച്ചി: പാക് ചാര സംഘടനയായ ഐഎസ്ഐക്ക് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ നാവികസേനാംഗം പിടിയിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശിയായ ആദർശ് കുമാറിനെ യുപി ഭീകരവിരുദ്ധ സേന ആണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്ത് ലാൻസ് നായിക് ആയി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.(Spying for Pakistani spy agency ISI, UP native Navy officer arrested in Kochi )

കൊച്ചി നാവിക ആസ്ഥാനത്തെ തന്ത്രപ്രധാനമായ ചിത്രങ്ങളും യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങളും ഇയാൾ പാക് ഏജന്റിന് കൈമാറി. വിവരങ്ങൾ നൽകിയതിന് പകരമായി ഐഎസ്ഐ ഏജന്റിൽ നിന്ന് ആദർശിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. ഡിജിറ്റൽ ഇടപാടുകളിലൂടെയാണ് പ്രതി പണം സ്വീകരിച്ചത്.

പ്രതിയുടെ മൊബൈൽ ഫോണും സാമ്പത്തിക ഇടപാടുകളും ഏറെ നാളായി യുപി എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു. നാവികസേനയിലെ സുരക്ഷാ സംവിധാനങ്ങളെയും പ്രതിരോധ രഹസ്യങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷണത്തിൽ പങ്കുചേരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.