പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സ്വന്തം സംഘടനയിലെ നേതാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ചു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.(SFI leader beaten up by other leaders, family files complaint)
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം തുടങ്ങിയത്. ഇരുപതോളം പേർ ചേർന്ന് തറയിലിട്ട് ചവിട്ടിയതായും മൊഴി നൽകി.
മർദനത്തിൽ കൈയിലെ ലിഗമെന്റിന് പൊട്ടലുണ്ട്. ഇയാളുടെ കുടുംബം പത്തനംതിട്ട എസ്പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന കോളേജ് മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ കുടുംബം രംഗത്തെത്തി.

