

മനുഷ്യന്മാരുടെ സ്വഭാവ സവിശേഷതയാണല്ലോ മനുഷ്യത്വം. എന്നാൽ, ഇന്നത്തെ സമൂഹത്തിൽ ഈ പേരിട്ട് നാം വിളിക്കുന്ന സവിശേഷതയ്ക്ക് യാതൊരു സ്ഥാനവുമില്ല എന്നതാണ് സത്യം. മനുഷ്യനോളം തന്നെ, അല്ലെങ്കിൽ അവനെക്കാളേറെ മനുഷ്യത്വം മൃഗങ്ങൾക്കുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഉത്തർപ്രദേശിൽ നടന്നത്.( Monkeys rescued 6 year old from man)
ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറു വയസുകാരിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും, അതിൽ നിന്ന് ആ കുട്ടി രക്ഷപ്പെട്ട രീതിയെക്കുറിച്ചുമാണ് പറയാൻ പോകുന്നത്.
6 വയസുകാരിയെ ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് മനുഷ്യരല്ല, കുരങ്ങന്മാരാണ്! അതേ, കുരങ്ങന്‍ കൂട്ടം!
അക്രമിയില്‍ നിന്ന് രക്ഷപ്പെട്ട യു കെ ജി വിദ്യാർത്ഥിനി തൻ്റെ ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. കുരങ്ങന്മാരാണ് തന്നെ രക്ഷിച്ചതെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോയ പ്രതി, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുരങ്ങന്മാർ എത്തി ഇയാളെ ആക്രമിക്കുകയായിരുന്നു. ഭയന്ന പ്രതി കുട്ടിയെ ഉപേക്ഷിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് സി സി ടി വിയിൽ പതിഞ്ഞിരുന്നു. ബാഗ്പത്തിലെ ദൗല ഗ്രാമത്തിൽ സെപ്റ്റംബർ 20നാണ് സംഭവമുണ്ടായത്. ഒളിവിൽപ്പോയ ഇയാൾക്കെതിരെ പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
കൊച്ചുകുട്ടികളെപ്പോലും കാമക്കണ്ണുകളാൽ നോക്കുന്ന ഈ സമൂഹത്തിൽ എന്തുകൊണ്ടും സുരക്ഷിതം മൃഗങ്ങൾ തന്നെയാണ്, അല്ലേ ?