Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeCrimeഗുരുഗ്രാമിൽ യുവതിക്ക് നേരെ ലിവ് ഇൻ പങ്കാളിയുടെ ക്രൂരത: സ്വകാര്യഭാഗത്ത് സാനിറ്റൈസർ...

ഗുരുഗ്രാമിൽ യുവതിക്ക് നേരെ ലിവ് ഇൻ പങ്കാളിയുടെ ക്രൂരത: സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി | Sanitizer

🎙️ Latest Podcast

ഗുരുഗ്രാം: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പങ്കാളി യുവതിയോട് കാട്ടിയ ക്രൂരതയുടെ ഞെട്ടലിലാണ് ഗുരുഗ്രാം. ത്രിപുര സ്വദേശിനിയായ പത്തൊമ്പതുകാരിയെയാണ് യുവാവ് പൈശാചികമായ രീതിയിൽ ഉപദ്രവിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു.(Live-in partner brutally attacks woman in Gurugram, Pours sanitizer on private part and sets her on fire)

ത്രിപുരയിൽ നിന്നും ഡൽഹിയിൽ ബയോ ടെക്‌നോളജി പഠനത്തിനായി എത്തിയതാണ് യുവതി. കഴിഞ്ഞ വർഷം ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഇവർ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.

താമസസ്ഥലത്ത് വെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച ശേഷം പ്രതി തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ സുഹൃത്തുക്കളാണ് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.