Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala
HomeCrimeജാസ്ലിയയുടെ മരണം: ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ...

ജാസ്ലിയയുടെ മരണം: ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ പിടിയിൽ | Jaslia’s death

🎙️ Latest Podcast

Always plays the latest podcast episode

കൊച്ചി: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഗമൺ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറും.(Jaslia’s death, Accused incustody)

അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷവും ഒളിവിൽ കഴിയുകയായിരുന്ന സിറിയക്കിനെ വാഗമണ്ണിൽ നിന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനും ഒളിത്താവളം ഒരുക്കി നൽകിയതിനും പിതാവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. ഇതിനിടെ പ്രതി കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.