Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeCrimeഇടുക്കിയിൽ മദ്യലഹരിയിൽ 15-കാരനായ മകനെ ക്രൂരമായി മർദ്ദിച്ചു: പിതാവ് പിടിയിൽ | Father

ഇടുക്കിയിൽ മദ്യലഹരിയിൽ 15-കാരനായ മകനെ ക്രൂരമായി മർദ്ദിച്ചു: പിതാവ് പിടിയിൽ | Father

🎙️ Latest Podcast

ഇടുക്കി: ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പതിനഞ്ചുകാരനായ മകനാണ് പരിക്കേറ്റത്.(Father brutally beats up 15-year-old son in drunken state in Idukki)

ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് തന്നെ തല്ലിയതെന്ന് മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നു മർദ്ദനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.