കണ്ണില്ലാത്ത ക്രൂരത; മൂന്ന് പശുക്കളുടെ അകിട് അജ്ഞാതർ അറുത്തുമാറ്റി

കണ്ണില്ലാത്ത ക്രൂരത; മൂന്ന് പശുക്കളുടെ അകിട് അജ്ഞാതർ അറുത്തുമാറ്റി

Published on

ബെംഗളൂരു: ചാമരാജ്പേട്ടയിലെ വിനായക് നഗറിൽ റോഡരികിൽ കിടന്ന മൂന്ന് പശുക്കളുടെ അകിട് ശനിയാഴ്ച രാത്രി അജ്ഞാതർ അറുത്തുമാറ്റി. വഴിയിലുടനീളം രക്തം വാർന്ന നിലയിൽ കണ്ടതോടെയാണ് പ്രദേശവാസികൾ ഈ വിവരം അറിയുന്നത്, പരിക്കേറ്റ മൃഗങ്ങളെ മൃഗാശുപത്രിയിലെത്തിച്ചു, ഇപ്പോൾ ചികിത്സയിലാണ്.

സംഭവമറിഞ്ഞു വിവിധ വകുപ്പുകളിൽ നിന്നായി 20ലധികം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഹിന്ദു സംഘടനാ പ്രവർത്തകരും സ്ഥലം സന്ദർശിച്ചു. ഈ പ്രദേശത്തെ മയക്കുമരുന്നിൻ്റെയും കഞ്ചാവിൻ്റെയും ഉപയോഗം പോലീസ് തടയുന്നില്ലെന്നും , സാമൂഹ്യ വിരുദ്ധരാണ് ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലെന്നും അവർ ആരോപിച്ചു.

പ്രദേശത്ത് മയക്കുമരുന്നും കഞ്ചാവ് ഉപയോഗവും വ്യാപകമായിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരും ആരോപിച്ചു.

അതേസമയം , തങ്ങൾക്ക് ആരുമായും ശത്രുതയില്ലെന്നും , പശുക്കളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും, സംഭവത്തിൽ അധികൃതർ ഇടപെട്ട് കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പശുവിന്റെ ഉടമ പറഞ്ഞു.

Times Kerala
timeskerala.com