Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaഅമ്മയോട് ക്രൂരത: 70 വയസ്സുകാരിയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും...

അമ്മയോട് ക്രൂരത: 70 വയസ്സുകാരിയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും വസ്ത്രവും പോലും നൽകാൻ വിസമ്മതം | Cruelty to mother

🎙️ Latest Podcast

തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ തയ്യാറായില്ല.(Cruelty to mother, Daughter throws 70-year-old woman out of house)

സലീലയെ മകളുടെ ഭർത്താവ് മുൻപ് ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇതിന്റെ പ്രതികാരമായാണ് മകൾ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് വിവരം.

തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സലീല പറഞ്ഞു. അമ്മയ്ക്ക് വീടിനുള്ളിലുള്ള വസ്ത്രങ്ങളും അത്യാവശ്യ മരുന്നുകളും എടുക്കാൻ പോലും വീട് തുറന്നു നൽകില്ലെന്ന വാശിയിലാണ് മകൾ. അമ്മയെ വീട്ടിൽ താമസിപ്പിക്കാൻ മകൾ തയ്യാറാകാത്ത സാഹചര്യത്തിൽ, സലീലയെ താൽക്കാലികമായി വൃദ്ധസദനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.