Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeCrimeആളുകേറാമല കൊലയിൽ നാടകീയ വഴിത്തിരിവ്: പ്രതിയെന്ന് കരുതിയ ആൾ തന്നെ കൊല്ലപ്പെട്ടയാൾ!...

ആളുകേറാമല കൊലയിൽ നാടകീയ വഴിത്തിരിവ്: പ്രതിയെന്ന് കരുതിയ ആൾ തന്നെ കൊല്ലപ്പെട്ടയാൾ! | Punalur murder

🎙️ Latest Podcast

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നൂറനാട് വേടർപ്ലാവ് സ്വദേശി അനിൽകുമാർ (45) ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. (Dramatic turn in the Punalur murder case, The person thought to be the culprit is the one killed!)

കേസിലെ പ്രതിയെന്ന് കരുതിയ ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്ന കണ്ടെത്തൽ അന്വേഷണത്തിൽ വലിയ നാടകീയമായ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 22-നാണ് ആളുകേറാമലയിൽ അതിക്രൂരമായി കൊലപ്പെടുത്തി കത്തിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താൻ കഴിയാത്തത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, നൂറനാട് സ്വദേശി അനിൽകുമാറാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.