
ഉഡുപ്പി: മാൽപെ ബീച്ചിൽ വെച്ച് ഒരു കൂട്ടം യുവാക്കൾ ദമ്പതികളെ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കഞ്ചാവിന്റെ ലഹരിയിൽ ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചു വിട്ടത്(attack against couples). അക്രമത്തിനിടെ യുവതി ധരിച്ചിരുന്ന സ്വർണ ചെയിൻ തട്ടിയെടുത്ത് യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ബീച്ചിലൂടെ നടന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ ദമ്പതികൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ദമ്പതികൾക്ക് മനസ്സിലാകും മുമ്പേ യുവാക്കൾ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും എന്താണ് സംഭവിച്ചതെന്ന് ആശ്ചര്യപ്പെട്ടു നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ ദമ്പതികൾ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മാൽപെ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പ്രകാശ്, സാഗർ, ചരൺ, യശ്വന്ത്, കിഷോർ, രാജ തുടങ്ങിയവരാണ് തങ്ങളെ ആക്രമിച്ചതെന്ന് ദമ്പതികളായ ശേഖർ തിങ്കാലയയും ഭാര്യ ഗീതയും പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുമെന്ന് പോലീസും അറിയിച്ചു.