Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeCrime30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി: സർക്കാർ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ ട്രോളി...

30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി: സർക്കാർ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ ട്രോളി ബാഗുകളിൽ നിന്ന് കണ്ടെത്തിയത് 4 കോടിയിലേറെ രൂപ! | Bribe

ഭുവനേശ്വർ: അഴിമതി കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് നാല് കോടിയിലേറെ രൂപ പിടിച്ചെടുത്തു. ഒഡിഷ മൈൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തിയുടെ വീട്ടിൽ നിന്നാണ് ട്രോളി ബാഗുകളിൽ സൂക്ഷിച്ച നിലയിൽ നോട്ടുകെട്ടുകൾ വിജിലൻസ് കണ്ടെടുത്തത്. ഒഡിഷയിലെ അഴിമതി വിരുദ്ധ ഏജൻസി ഇതുവരെ പിടിച്ചെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തുകയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.(Caught while accepting a bribe, Rs 4 crore found in trolley bags at government official’s house!)

ലൈസൻസുള്ള ഒരു കൽക്കരി വ്യാപാരിയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് വിജിലൻസ് മൊഹന്തിയെ പിടികൂടിയത്. ഭുവനേശ്വറിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് 4.01 കോടി രൂപ പിടിച്ചെടുത്തത്. ഇതുകൂടാതെ ഇയാളുടെ ഓഫീസ് ഡ്രോയറിൽ നിന്ന് 1.20 ലക്ഷം രൂപയും കണ്ടെടുത്തു.

ഭുവനേശ്വറിൽ കൊട്ടാരസമാനമായ ഇരുനില വീട്, 130 ഗ്രാം സ്വർണ്ണം എന്നിവയും റെയ്ഡിൽ കണ്ടെത്തി. ഭദ്രക് ജില്ലയിലെ കുടുംബവീട്ടിലും കട്ടക്കിലെ ഓഫീസിലും ഒരേസമയം റെയ്ഡുകൾ നടന്നു. അഴിമതി നിരോധന നിയമപ്രകാരം മൊഹന്തിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala