Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeCrimeക്രൂരമായ ബലാത്സംഗം, കൊലപാതകത്തിന് ശേഷം മൃതദേഹത്തിനടുത്തിരുന്ന് മദ്യപാനം, ആത്മാവിനെ വിളിക്കാൻ മന്ത്രവാദം:...

ക്രൂരമായ ബലാത്സംഗം, കൊലപാതകത്തിന് ശേഷം മൃതദേഹത്തിനടുത്തിരുന്ന് മദ്യപാനം, ആത്മാവിനെ വിളിക്കാൻ മന്ത്രവാദം: ഞെട്ടിത്തരിച്ച് ഇൻഡോർ | Murder

🎙️ Latest Podcast

ഇൻഡോർ: ദ്വാരകാപുരിയിൽ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പീയൂഷ് ധംനോതിയയിൽ നിന്ന് പുറത്തുവരുന്നത് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ. കൊലപാതകത്തിന് ശേഷം പൻവേലിലെ വിജനമായ തെരുവിൽ യുവതിയുടെ ആത്മാവിനോട് സംസാരിക്കാൻ പ്രതി മന്ത്രവാദം നടത്തിയതായും പോലീസ് വെളിപ്പെടുത്തി.(Brutal rape, murder, and incantation to summon the spirit, Shocking news from Indore)

ഫെബ്രുവരി 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് ഒരു സമ്മാനം നൽകാനെന്ന വ്യാജേന പീയൂഷ് യുവതിയുടെ കൈകാലുകളും കണ്ണുകളും മൂടിക്കെട്ടി. തുടർന്ന് ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി മരിച്ചുവെന്ന് ഉറപ്പായ ശേഷം നെഞ്ചിൽ കത്തികൊണ്ട് കുത്തി. കത്തി ഒടിഞ്ഞുപോയിരുന്നു. തുടർന്ന് പുറത്തുപോയി മദ്യം വാങ്ങി മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ചതായും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും പ്രതി സമ്മതിച്ചു.

രാത്രി 11 മണിയോടെ യുവതിയുടെ ഫോണിൽ നിന്ന് “അവൾ ഇനി വീട്ടിലേക്ക് വരില്ല” എന്ന് വീട്ടുകാർക്ക് സന്ദേശമയച്ച ശേഷം പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് യുവതിയുടെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടന്ന പ്രതി പൻവേലിലെ വിജനമായ സ്ഥലത്തിരുന്ന് അഗർബത്തികൾ കത്തിച്ചുവെച്ച് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിച്ചു. യൂട്യൂബ് വീഡിയോകൾ നോക്കിയാണ് ഇത് ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ആത്മാവിനോട് മാപ്പിരക്കാനാണ് താൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ അവകാശവാദം.

വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടി മറ്റൊരു വ്യക്തിയുമായി ഡേറ്റിങ് ആപ്പിലൂടെ സംസാരിച്ചത് കണ്ടതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി. ആധാർ കാർഡിലെ തെറ്റ് തിരുത്താൻ എന്ന് പറഞ്ഞാണ് യുവതി അന്ന് വീട്ടിൽ നിന്നിറങ്ങിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.