
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡ് നടത്തുന്നതിനായി തലസ്ഥാനമായ ഡൽഹിയിലെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം (Attack on Enforcement Directorate team). സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡിനായാണ് സംഘം എത്തിയത്. ഡൽഹി ബിജ്വാസൻ മേഖലയിൽ നടന്ന സംഭവത്തിൽ അന്വേഷണ ഏജൻസി പോലീസിൽ എഫ്ഐആർ ഫയൽ ചെയ്തു. പി.പി.പി.വൈ.എൽ. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സൈബർ ആപ്പ് തട്ടിപ്പിലാണ് അന്വേഷണം നടക്കുന്നത്. ഈ കേസിലെ പ്രതിയായ അശോക് ശർമ്മയും സഹോദരനും ചേർന്നാണ് ഇഡി സംഘത്തെ ആക്രമിച്ചത്.