
ബെംഗളൂരു: രാജനുകുണ്ടെ പ്രസിഡൻസി കോളജിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഒരുകൂട്ടം വിദ്യാർഥികൾ തമ്മിൽ ഹെൽമറ്റ് ഉപയോഗിച്ച് പരസ്പരം സംഘർഷം. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് കോളേജ് കാമ്പസിനു സമീപമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിനയ്, ലിഖിത്ത് എന്നീ രണ്ട് വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാദേഷ് എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മറ്റൊരു കൂട്ടം വിദ്യാർത്ഥികളെ ആക്രമിച്ചതായാണ് റിപ്പോർട്ട്. സംഘർഷത്തിനിടെ മൂന്ന് വിദ്യാർത്ഥികളെ കത്തി ഉപയോഗിച്ച് ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ രാജനുകുണ്ടെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.