
ബംഗളൂരു: ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ (A physically challenged woman was tortured and killed by hitting her head with a stone). കർണാടകയിൽ വിജയനാഗര ജില്ലയിലുണ്ടായ സംഭവത്തിൽ , കത്രികേനഹട്ടി സ്വദേശി ഒബയ്യ ആണ് പിടിയിലായത്. ടിപ്പെഹള്ളി-അബ്ബനഹള്ളി പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പ്രദേശത്തെ കാട്ടിലെത്തിച്ച പ്രതി ലെെംഗികാതിക്രമത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രതി യുവതിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. യുവതിക്ക് പരിചയമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു .