
കോഴിക്കോട് : പന്നിയങ്കരക്ക് സമീപം കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റു.കണ്ണഞ്ചേരി ന്യൂ ജനതാ സെയിൽസ് ആൻ്റ് സർവീസ് പെട്രോൾ പമ്പിലെ ജീവനക്കാരനാണ് കുത്തേറ്റത്. കണ്ണഞ്ചേരി സ്വദേശി കാർത്തികേയനാണ്ആക്രമണത്തിൽ പരിക്കേറ്റത്.
അരക്കിണർ സ്വദേശികളായ സീമാന്റെകത്ത് മുഹമ്മദ് റസീൽ (24) പുതിയ പുരയിൽ മുഹമ്മദ് നിഹാൽ എന്നിവരാണ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചത് .ആക്രമണം നടത്തിയ രണ്ട് യുവാക്കളെ പന്നിയങ്കര പോലീസ് പിടികൂടി .
മൂർച്ചയേറിയ ആയുധം കൊണ്ട് ജീവനക്കാരന്റെ കവിളിൽ കുത്തുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ തെട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുദിവസംമുന്നേ ഇന്ധനം നിറക്കാൻ വന്നപ്പോൾ ആദ്യം വന്നത് ഞങ്ങളാണെന്നു പറഞ്ഞു വാക്കു തകർക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.