
പട്‌ന: രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ക്രൂരമായി കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഘത്തിലുള്ള മറ്റു മൂന്നു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പട്‌നയോട് ചേർന്നുള്ള ബിക്രം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയെ 4 അക്രമികൾ ചേർന്ന് ബലം പ്രയോഗിച്ച് അടുത്തുള്ള ഒരു പൂന്തോട്ടത്തിൽ എത്തിച്ച് ബലാത്‌സംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പട്‌നയിലെ ബിക്രം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ 30 വയസ്സുള്ള യുവതി, വയലിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഇവിടെ എത്തിയ നാല് യുവാക്കൾ യുവതിയെ ബലം പ്രയോഗിച്ച് തോട്ടത്തിലേക്ക് കൊണ്ടുപോയി മാറി മാറി ബാലത്സങ്ങത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം നാല് പ്രതികളും ഒളിവിൽ പോയി.
പീഡനത്തിനിരയായ യുവതി പോലീസ് സ്റ്റേഷനിലെത്തി സംഭവത്തെക്കുറിച്ച് രേഖാമൂലം പരാതി നൽകി. തുടർന്ന് പോലീസ് ഉടൻ നടപടിയെടുക്കുകയും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടാൻ പോലീസ് പരിശോധന ഊര്ജിതമാക്കിയത്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.