Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeCrimeപുന്നപ്രയിൽ 14കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവം: നാലാം പ്രതിക്കായി...

പുന്നപ്രയിൽ 14കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവം: നാലാം പ്രതിക്കായി തിരച്ചിൽ ഊർജിതം | Raped

🎙️ Latest Podcast

ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ ഉപദ്രവിച്ച നാലാമത്തെ പ്രതിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.(14-year-old girl raped by father and relatives, Search intensifies for fourth accused)

കുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവർ നേരത്തെ അറസ്റ്റിലായി. പിതാവിനൊപ്പം മദ്യപിച്ചെത്തി കുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് നിലവിൽ ഒളിവിലുള്ളത്.

2022 മുതൽ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിനോട് പെൺകുട്ടി സങ്കടം പങ്കുവെച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. നിലവിൽ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.