Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

‘സ്വതന്ത്ര ചിന്താഗതിക്കാരനാണ്’: അഖിൽ മാരാർ ട്വന്റി20യിൽ ചേർന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും| Akhil Marar

കൊച്ചി:അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ ചേർന്നു. അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ട്വന്റി20 ചെയർമാൻ സാബു എം. ജേക്കബ് ഇക്കാര്യം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Akhil Marar joins Twenty20...

‘രാജി KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് മാത്രമാണ്, പാർട്ടി മെമ്പറായി തുടരുകയാണ്, ആരെയും സമ്മർദ്ദത്തിൽ ആക്കാനല്ല രാജി’: PK ശശിയുടെ പ്രതികരണം | PK Sasi

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്ന് പി.കെ. ശശി. സർക്കാരിനെയോ പാർട്ടിയെയോ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സ്വമനസ്സാലെ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും...

‘LDFനും UDFനും ഇക്കാര്യത്തിൽ ഒരേ നിലപാട്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബാറുകളുടെ സമയ മാറ്റത്തെ കുറിച്ച് മന്ത്രി MB രാജേഷ് | Bars

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം സംബന്ധിച്ച തീരുമാനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി എം.ബി. രാജേഷ്. സമയമാറ്റത്തെക്കുറിച്ച് പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നുവെന്നും അവർ അനുകൂല നിലപാടാണ് അറിയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.(LDF and UDF...

‘സൗഹൃദ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു’: ഇന്ത്യയുമായുള്ള ക്രിക്കറ്റ് തർക്കം പരിഹരിക്കാൻ ബംഗ്ലാദേശ് | Cricket dispute

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ക്രിക്കറ്റ് രംഗത്ത് നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാൻ പുതിയ ബംഗ്ലാദേശ് സർക്കാർ മുൻകൈ എടുക്കുന്നു. കായികമന്ത്രിയായി ചുമതലയേറ്റ അമിനുൾ ഹഖ് ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ...

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും | Wayanad rehabilitation

വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയിലാണ് ആദ്യഘട്ടത്തിലെ 50 വീടുകൾ...

‘എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകും’: KSRTCയിലെ പ്രൊമോഷനെ കുറിച്ച് മന്ത്രി KB ഗണേഷ് കുമാർ | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിൽ ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെക്നിക്കൽ വിഭാഗം മുതൽ അർഹമായ പ്രമോഷൻ നൽകാനാണ് സർക്കാർ തീരുമാനം.(There will be promotions in...

‘പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ട’: പത്തനംതിട്ടയിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം | Congress

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം പുകയുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പുറത്ത് നിന്ന് സ്ഥാനാർത്ഥികൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള സജീവ പ്രവർത്തകരെ...

‘ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരുടെ പണം പിരിച്ചെടുക്കാൻ, മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്’: ശോഭ സുരേന്ദ്രൻ | Bar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര്...

‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’: മന്ത്രി V ശിവൻകുട്ടി | Beef

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയും പരോക്ഷ വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ...

‘കെ-ഫോണിന് ഏകീകൃത ലൈസൻസുണ്ട്, ഇതുവരെ നൽകിയത് 99,970 കണക്ഷനുകൾ’: NK പ്രേമചന്ദ്രൻ MPയുടെ ചോദ്യത്തിന് പാർലമെൻ്റിൽ മറുപടിയുമായി കേന്ദ്രം | KFON

ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എംപി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. കെ-ഫോണിന് ആവശ്യമായ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ സാങ്കേതിക...