Parvathy

‘അംഗീകരിക്കാനാവില്ല’: മാർപാപ്പയെ ലക്ഷ്യമിട്ടുള്ള ട്രംപിൻ്റെ വിമർശനത്തിൽ അപൂർവ്വ തിരുത്തലുമായി ജോർജിയ മെലോണി...

റോം: ലിയോ പതിനാലാമൻ മാർപാപ്പയെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന മെലോണി, പരസ്യമായി അദ്ദേഹത്തെ തിരുത്തിക്കൊണ്ട് രംഗത്തെത്തിയത് രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി. (Unacceptable, Giorgia Meloni makes rare correction to Trump's criticism of...

പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് അക്രമം: എസ്‌ഐക്ക് സസ്‌പെൻഷൻ | PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനിടെ അക്രമം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ കൃഷ്ണമോഹനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുവല്ലയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(SI suspended for drunken violence during PM Modi's meeting) പ്രധാനമന്ത്രി വേദിയിൽ പ്രസംഗിക്കുന്ന സമയത്താണ് പത്തനംതിട്ട കൊടുമൺ സിഐയെ...

IPLൽ ഇന്ന് ചെന്നൈ – കൊൽക്കത്ത പോരാട്ടം: സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ...

ചെന്നൈ: ഐപിഎൽ സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകൾക്കും ഇന്നത്തെ വിജയം നിർണ്ണായകമാണ്.(Chennai vs Kolkata clash in IPL today, CSK fans are hopeful of Sanju Samson's performance) നാല് മത്സരങ്ങളിൽ നിന്ന്...

കുവൈത്തിൻ്റെ സുരക്ഷയ്ക്ക് ബ്രിട്ടീഷ് പിന്തുണ തുടരും: ഡ്രോൺ ഭീഷണികളെ നേരിടാൻ ‘റാപ്പിഡ്...

കുവൈത്ത് സിറ്റി: മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബ്രിട്ടന്റെ പിന്തുണയും സഹകരണവും ഉറച്ച നിലയിൽ തുടരുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ കുദ്സി റഷീദ് വ്യക്തമാക്കി. ബ്രിട്ടീഷ് എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.(British support for Kuwait's security will continue, says British Ambassador) കുവൈത്തിന്റെ വ്യോമ...

‘ജയ് ശ്രീറാം’ വിളിച്ചാൽ കൺസൾട്ടേഷൻ ഫീസിൽ ഇളവ്: കൊൽക്കത്തയിലെ ഡോക്ടറുടെ വിചിത്രമായ...

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രോഗികൾക്കായി 'ജയ് ശ്രീറാം ഡിസ്കൗണ്ട്' പ്രഖ്യാപിച്ച ഡോക്ടറുടെ നടപടി വിവാദമാകുന്നു. കൊൽക്കത്തയിലെ പ്രമുഖ കാർഡിയോളജിസ്റ്റ് പി.കെ. ഹസ്രയാണ് തന്റെ ചേമ്പറിൽ എത്തുന്നവർക്ക് ഈ വിചിത്രമായ ഓഫർ നൽകിയത്. ഇതിനെതിരെ മെഡിക്കൽ കൗൺസിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.(Consultation fee waiver for chanting 'Jai Shri...

‘മുസ്ലീങ്ങളെ നിങ്ങൾ കന്നുകാലികളെപ്പോലെയാണ് കാണുന്നത്, യൂസ് ആൻഡ് ത്രോ നയം’: മമത...

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് മമതയാണെന്നും മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കണ്ട് 'ഉപയോഗിച്ച് വലിച്ചെറിയുന്ന' നയമാണ് അവർ സ്വീകരിക്കുന്നതെന്നും അഭിമുഖത്തിൽ ഒവൈസി കുറ്റപ്പെടുത്തി.(You Treat Muslims Like Cattle, Asaduddin Owaisi against Mamata Banerjee) മുസ്ലീം...

US – ഇറാൻ സംഘർഷം: അഞ്ചിന സമാധാന പദ്ധതിയുമായി ചൈനയും പാകിസ്ഥാനും...

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ അഞ്ചിന കർമ്മപദ്ധതിയുമായി ചൈനയും പാകിസ്ഥാനും രംഗത്തെത്തി. പാകിസ്ഥാൻ - ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ സമാധാന നീക്കത്തിന് രൂപം നൽകിയത്. കഴിഞ്ഞദിവസം ഇസ്ലാമാബാദിൽ നടന്ന നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ പുതിയ...

ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം: മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവച്ചേക്കും | Nitish...

പട്‌ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കും. ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന നിതീഷ് ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്. രാവിലെ 11 മണിക്ക് നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കും.(Nitish Kumar era ends in Bihar, CM likely...

‘സഖാവ് ശ്രീ ഗോവിന്ദൻ മാഷ് ആണ് ശരി’: കുംഭമേള വൈറൽ താരത്തിൻ്റെ...

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹ വിവാദത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്ത്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിൽ നിൽക്കുന്ന ആളാണെങ്കിലും, ഈ വിഷയത്തിൽ സഖാവ് ഗോവിന്ദൻ മാഷ് ഉയർത്തുന്ന നിലപാടാണ് ശരിയെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.(Rahul Easwar on the controversy...

ഇറാൻ-US ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക് | Iran-US...

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടിയന്തര സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് തിരിക്കുന്നു. ഇസ്ലാമാബാദിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണം.(Pakistani Prime Minister to Saudi Arabia after Iran-US talks fail) ഇസ്ലാമാബാദിൽ ശനിയാഴ്ച ആരംഭിച്ച്...