News Desk

മുംബൈയെ നടുക്കി പട്ടാപ്പകൽ അതിക്രമം; മലാഡിൽ യുവതിയെ ക്രൂരമായി മർദ്ദിച്ചു; ദൃശ്യങ്ങൾ...

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ മലാഡിൽ യുവതിക്ക് നേരെ പട്ടാപ്പകൽ ക്രൂരമായ ആക്രമണം (Woman Beaten in Mumbai). തിരക്കേറിയ റോഡിൽ വെച്ച് യുവതിയെ ഒരാൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നഗരത്തിലെ സ്ത്രീസുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഈ സംഭവം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. പുറത്തുവന്ന വീഡിയോയിൽ, അക്രമി യുവതിയെ തടഞ്ഞുനിർത്തുന്നതും...

ജബൽപൂരിൽ വെയർഹൗസുകൾ കത്തിനശിച്ചു; തീയണയ്ക്കാൻ ഉപയോഗിച്ചത് 150-ലധികം വാട്ടർ ടാങ്കറുകൾ |...

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ പ്രമുഖ കമ്പനികളുടെ വെയർഹൗസുകൾക്ക് (Warehouses) നേരെ വൻ തീപിടുത്തം (Jabalpur Warehouse Fire). റിലയൻസ്, ബ്രിട്ടാനിയ, ലോജിസ്റ്റിക്സ് കമ്പനിയായ ഡൽഹിവെറി എന്നിവയുടെ ഗോഡൗണുകളാണ് അഗ്നിക്കിരയായത്. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. തീപിടുത്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി 150-ലധികം വാട്ടർ ടാങ്കറുകൾ ഉപയോഗിക്കേണ്ടി വന്നത് അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു....

വീട്ടുജോലിയിൽ നിന്ന് നിയമസഭയിലേക്ക്; ബംഗാളിലെ ‘കാവി തരംഗത്തിൽ’ വിസ്മയമായി കലിത മാജി...

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്ജ്വല വിജയത്തിനൊപ്പം രാജ്യം ചർച്ച ചെയ്യുന്നത് ഒരാളുടെ പേരാണ് - കലിത മാജി (Kalita Majhi MLA). വീടുകളിൽ ജോലി ചെയ്ത് മാസം 2,500 രൂപ സമ്പാദിച്ചിരുന്ന ഒരു സാധാരണക്കാരിയിൽ നിന്ന് നിയമസഭാംഗത്തിലേക്കുള്ള (MLA) കലിതയുടെ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അപൂർവ്വവും പ്രചോദനാത്മകവുമായ അധ്യായമാണ്....

“അവിശ്വസനീയമായ നേട്ടം”; വിജയിയെയും ടിവികെയെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ | Ravichandran...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം കരസ്ഥമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയിയുടെ തമിഴക വെട്രി കഴകത്തെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin Ashwin Vijay). തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അശ്വിൻ തമിഴ് മണ്ണിലെ ഈ രാഷ്ട്രീയ മാറ്റത്തെ 'അവിശ്വസനീയമായ...

ബംഗാളിൽ ബിജെപി അധികാരം പിടിച്ചാൽ മുഖ്യമന്ത്രി ആര്? സുവേന്ദു അധികാരിയും ആർഎസ്എസ്...

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടുകയാണെങ്കിൽ സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നു (West Bengal BJP CM Candidate). പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേരിനാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നതെങ്കിലും ആർഎസ്എസ് (RSS) പിന്തുണയുള്ള സർപ്രൈസ് സ്ഥാനാർത്ഥികൾക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമതാ ബാനർജിയെ നന്ദിഗ്രാമിൽ...

“പ്രിയപ്പെട്ടവന്റെ വിയോഗം വാക്കുകൾക്ക് അപ്പുറം”; സന്തോഷ് നായർക്ക് കണ്ണീരോടെ വിട നൽകി...

തിരുവനന്തപുരം: വാഹനാപകടത്തിൽ അന്തരിച്ച നടൻ സന്തോഷ് നായരുടെ വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം വിതുമ്പുന്നു (Mohanlal tribute Santhosh Nayar). തന്റെ അടുത്ത സുഹൃത്തും കോളേജ് ജൂനിയറുമായിരുന്ന സന്തോഷിന്റെ വിയോഗം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് നടൻ മോഹൻലാൽ കുറിച്ചു. കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന സഹോദരനെയാണ് നഷ്ടമായതെന്ന് സുരേഷ് ഗോപിയും അനുസ്മരിച്ചു. "അന്ന് മുതൽ എന്റെ സഹോദരൻ": മോഹൻലാൽ തിരുവനന്തപുരം...

തമിഴകത്ത് വിജയ് തരംഗം; രജനിയും കമലും സൂര്യയും അടക്കം സിനിമാലോകം ഒന്നടങ്കം...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി തമിഴക വെട്രി കഴകം (TVK) അധികാരം പിടിച്ചെടുത്തതിന് പിന്നാലെ, പാർട്ടി അധ്യക്ഷൻ വിജയിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ദക്ഷിണേന്ത്യൻ സിനിമാലോകം (TVK Victory). കന്നിപ്പൊരുതട്ടിൽ തന്നെ വൻ വിജയം നേടിയ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും വാനോളം പുകഴ്ത്തുകയാണ് സഹപ്രവർത്തകർ. സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ സോഷ്യൽ...

“എന്റെ ജാതകത്തിൽ ഒരു എംഎൽഎ സുഹൃത്തുണ്ടായിരുന്നു”; പിഷാരടിക്ക് ആശംസയുമായി റിമി ടോമി...

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറിയ രമേശ് പിഷാരടിക്ക് തനതായ ശൈലിയിൽ ആശംസകൾ നേർന്ന് പ്രിയ ഗായിക റിമി ടോമി (Rimi Tomy Instagram Post). തന്റെ ജാതകത്തിൽ ഒരു എംഎൽഎ സുഹൃത്തുണ്ടാകുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നുവെന്നും എന്നാൽ അത് പിഷാരടിയായിരിക്കുമെന്ന് കരുതിയില്ലെന്നുമാണ് റിമി കുറിച്ചത്. സോഷ്യൽ മീഡിയയിൽ പിഷാരടിക്കൊപ്പമുള്ള ചിത്രം...

“പുതിയ തുടക്കം വിജയ് ഗാരു”; വിജയിയുടെ വിജയത്തിൽ ആശംസകളുമായി വിജയ് ദേവരകൊണ്ട...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അധികാരം പിടിച്ചെടുത്ത തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസകളുമായി നടൻ വിജയ് ദേവരകൊണ്ട (Vijay Deverakonda Wish Thalapathy Vijay). തമിഴ് രാഷ്ട്രീയത്തിലെ പുതിയ അധ്യായത്തിന് സാക്ഷ്യം വഹിക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. വിജയിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും അവിശ്വസനീയമായ...

“താമര ഫ്ലവർ അല്ല ഫയർ”; മുഖ്യമന്ത്രിയെ പരിഹസിച്ചും വിജയികളെ അഭിനന്ദിച്ചും ലക്ഷ്മിപ്രിയ...

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഭരണപക്ഷത്തെ പരിഹസിച്ചും എൻഡിഎയുടെ മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ചും നടി ലക്ഷ്മിപ്രിയ (Lakshmipriya ). കേരളത്തിലെ പത്ത് വർഷത്തെ ഭരണവിരുദ്ധതയ്‌ക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയാണ് ഈ ഫലമെന്ന് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ 'ക്യാപ്റ്റൻ' എന്ന് സംബോധന ചെയ്ത് പരിഹസിക്കാനും താരം മറന്നില്ല. ചാണ്ടി ഉമ്മൻ,...